Friday, 18 September 2015

SOCIAL MIND
മധു എന്ന നടൻ -
-------------------
    മധു - അഭിനയിക്കാനായി ,1933 ഇൽ ജനിച്ച ഒരു മഹാപ്രതിഭ ! 1962 ഇൽ ഒരു കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ,ജോലിയുപേക്ഷിച്ച്‌ നാടകാഭിനയത്തിനിറങ്ങി . ദില്ലി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് അഭിനയം ചിട്ടപ്പെടുത്തി . അധികം വൈകാതെ സിനിമയിലെത്തി .രാമു കാര്യാട്ട്‌ സംവിധാനം ചെയ്ത 'മൂടുപടം' ,ആദ്യചിത്രം (1963 ). പിന്നീട് 'നിണമണിഞ്ഞ കാല്പാടുകൾ '(N .N .പിഷാരടി -63 ), 'ഭാര്ഗവിനിലയം '(എ.വിന്സന്റ് -64 ), 'മുറപ്പെ ണണ് '(വിന്സന്റ് -65 ), 'ചെമ്മീൻ '(രാമു കാര്യാട്ട്‌ -66 ), 'രമണൻ '(67 ), 'തുലാഭാരം '(68 ), 'ഓളവും തീരവും ' (P .N .മേനോൻ -70 ), 'സ്വയംവരം '(അടൂർ -72 )..തുടങ്ങി ആദ്യകാല ചിത്രങ്ങൾ മതി , അദ്ദേഹത്തിന്റെ അഭിനയശേഷി മനസ്സിലാക്കാൻ . മൂടുപടത്തിലെ അംബികയുടെ രണ്ടാം ഭര്ത്താവ് , നിണമണിഞ്ഞ കാല്പാടുകളിലെ പട്ടാളക്കാരൻ , ഭാര്ഗ്ഗവിനിലയത്തിലെ സാക്ഷാൽ വയ്ക്കം മുഹമ്മദ്‌ ബഷീർ , ചെമ്മീനിലെ പരീക്കുട്ടി , രമണനിലെ മദനൻ , ഓളവും തീരത്തിലെ ബാപ്പുട്ടി ,സ്വയംവരത്തിലെ വിശ്വം ,.. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ,ഗ്രാമീണ വായനശാലകളിൽ നിന്ന് ഈ പുസ്തകങ്ങളെടുത്ത് വായിച്ചിട്ടുണ്ട് , അതിലെ കഥാ പാത്രങ്ങളെ ഓർമയുമുണ്ടായിരുന്നു .ഈ കഥാ പാത്രങ്ങൾ വെള്ളിത്തിരയിൽ വന്നപ്പോൾ അത്ഭുതം കൊണ്ടിട്ടുണ്ട് .അതേ വേഷങ്ങൾ . കഥാ പാത്രങ്ങൾ കൂടുതൽ ശക്തിയായി മനസ്സിൽ പതിഞ്ഞു .സ്റ്റുഡിയോ രംഗങ്ങൾക്ക്  കൃത്രിമത്വം തോന്നിച്ചിരുന്നെങ്കിലും ,ഓളവും തീരവും , ചെമ്മീനും യഥാർത്ഥ സ്ഥലങ്ങളിൽ ചിത്രീകരിച്ചതുകൊണ്ട് അതും ഗംഭീരമായി . ചെമ്മീനിലെ പരീക്കുട്ടിയും ,ഓളവും തീരത്തിലെ ബാപ്പുട്ടിയും , സ്വയംവരത്തിലെ വിശ്വനും ഇത്ര ശക്തമാകുമെന്ന് സംവിധായകർ പോലും കരുതിയിരിക്കയില്ല . അതായിരുന്നു മധുവിലെ നടന്റെ കഴിവ് ..അതിനുശേഷം 2015 വരെ 348 ചിത്രങ്ങൾ ; J .C .ഡാനിയൽ അവാര്ഡ് , ബഹദൂർ , തോപ്പിൽ ഭാസി , പി .ഭാസ്കരൻ , സത്യൻ , പ്രേംനസീർ പുരസ്കാരങ്ങൾ ,കേരള ഗവ :ഫിലിം അവാര്ഡ് മൂന്ന് കൊല്ലം (വിവിധ വിഭാഗങ്ങളിൽ ആയി ), ഫിലിം ക്രിറ്റിക്സ് അവാര്ഡ് , പദ്മശ്രീ ..
    ഇക്കഴിഞ്ഞ വ്യാഴാഴ്ച (10 th ),തൃശ്ശൂർ ചലച്ചിത്രകേന്ദ്രം , അദ്ദേഹത്തെ ,മൂന്നാമത്തെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് അവാര്ഡ് കൊടുത്ത് ആദരിക്കുകയുണ്ടായി . അവാര്ഡ് സമ്മാനിച്ചത്‌ പ്രശസ്ത സംവിധായകൻ K .S .സേതുമാധവൻ ..എന്റെ ഒരു സംശയം അന്നത്തോടെ മാറിക്കിട്ടി . ആരെയും കൂസാത്തവനും , ഗൌരവവും തിരക്കുമുള്ള ആളാണെന്നുള്ള തെറ്റിധാരണ . 4 മണിക്ക് മീഡിയ വിദ്യാർഥികളുമായുള്ള സംവാദം , അതിനുശേഷം ST .Thomas കോളേജ് സ്ക്വയറിൽ നടന്ന 8 മണി വരെ നീണ്ടുപോയ അവാർഡു ദാനം..ഈ സമയമെല്ലാം ഒട്ടും ധൃതി കാണിക്കാതെ , എല്ലാവരുടെയും പ്രസംഗങ്ങൾ ആസ്വദിച്ച് , അവസാനം തമാശയിൽ കുതിര്ന്ന തൃശൂർ സ്മരണകൾ അയവിറക്കി പ്രസങ്ങിക്കുകയും ചെയ്തു -"മൂടുപടം റിലീസ് ചെയ്തപ്പോൾ , തൃശ്ശൂർ രാമവര്മ്മ തിയേറ്ററിൽ രണ്ടാം ഷോക്ക് ചെന്നിരുന്നു .തൊട്ടുമുന്നിൽ ഒരു ഹാജിയാർ കൂടെ ഒരു പയ്യനുമായി .സിനിമയുടെ രണ്ടാം പകുതിയിലാണ് ഞാൻ വരുന്നത് , അംബികയുടെ രണ്ടാം ഭർത്താവായിട്ട് .ആദ്യത്തെ ഭര്ത്താവ് പ്രേംനസീർ . എന്നെ തിരശീലയിൽ കണ്ട ഉടനെ ഹാജിയാര് പയ്യനോട് ,'ഇതാരാണ്ടാ , ഈ ക്ഷയ രോഗി ? അത് മാധവൻ നായർ എന്ന പുതിയ നടനാണ്‌ ..എന്തായാലും ആ വാശി തീര്ത്തത് ഈ തടി വയ്ചിട്ടാണ് .".തുടർന്ന് ത്രിശൂര്ക്കാരോടുള്ള നന്ദിയും കടപ്പാടും പറയുകയും രേഖപ്പെടുത്തുകയും ചെയ്താണ് അദ്ദേഹം പോയത് ..അഭിനയിക്കുമ്പോൾ കഥാ പാത്രങ്ങളാകുക , അതിനുശേഷം യഥാർഥത്തിലുള്ള വ്യക്തിയാകുക ..ഇതെത്ര പേര്ക്ക് കഴിയുന്നുണ്ട് ?


No comments:

Post a Comment