ഓണം -
----------- "മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ .."
പലതരം വിപ്ലവങ്ങളും പ്രത്യേകിച്ച് ഇസങ്ങളൊന്നും വേണമെന്നില്ല . ഒരു നഷ്ട്ടസ്വര്ഗത്തിന്റെ സങ്കല്പങ്ങൾ താലോലിക്കാൻ തയ്യാറായാൽ മതി .ആഘോഷിക്കാനാണെങ്കിലും അതിനൊരു കാര്യം വേണം , കഥ വേണം .. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപെട്ട 'അസുരചക്രവര്ത്തി വർഷത്തിലൊരിക്കൽ വരുന്നു . കൃത്യം ചിങ്ങമാസത്തിലെ തിരുവോണനാളിൽ . വാമനലാൽ ചവുട്ടി താഴ്ത്തപെട്ടത് മഹാബലിയെന്ന് കഥ . പുരാണങ്ങൾ മെനഞ്ഞ ആര്യന്മാരാൽ താഴ്ത്തപെട്ട ദ്രാവിഡരാണെന്ന് കാര്യം . ചക്രവര്ത്തിയാണെങ്കിലും ധരിച്ചിരിക്കാവുന്നത് കസവുസിൽക്ക് മുണ്ടും വേഷ്ട്ടിയും സ്വർണക്കിരീടവും ആയിരിക്കില്ലെന്ന് വ്യക്തം . ഒരു കുടയാവാം ,ഓലക്കുട !..
കുട്ടിക്കാലത്ത് കര്പ്പകപ്പുല്ല് കൊണ്ട് കുമ്മാട്ടി കെട്ടി ,സ്വന്തം വീട്ടിലൊഴിച് ബാക്കിയുള്ള വീട്ടിലൊക്കെ കയറി കളിക്കുമായിരുന്നു .കൂടെയുള്ളവർ എന്തെങ്കിലും സിനിമ പാട്ട് പാടും , നാം എന്തെങ്കിലുമൊക്കെ കാട്ടി കുമ്മാട്ടി കളിക്കും ; കുറച്ച് കഴിയുമ്പോൾ വഴിയിൽ വച്ചുതന്നെ പരസ്പരം വേഷം മാറും . കാരണം പുല്ലിൽനിന്നുളള ചൂടും ചൊറിച്ചിലും . എല്ലാവര്ക്കും ഒരു സിനിമക്കുള്ള കാശാവുമ്പോൾ നിര്ത്തും . നേരെ സിനെമാകൊട്ടകയിലെക്കോടും . തറയിലിരുന്ന് 'ഉലകം ചുറ്റും വാലിബൻ 'കയ്യടിച്ച് കാണും ..
No comments:
Post a Comment