അമ്മ ഇന്നലെ അന്തരിച്ചു (2 / 1 0 / 2 0 1 3 )-
--------------------------------------------------------
8 9 -ആം വയസ്സിൽ ഇതുവരെ ആരോഗ്യവതിയായിരുന്ന അമ്മ ,ആദ്യമായും അവസാനമായും ആസ്പത്രിയിൽ കിടക്കുകയും സ്വാഭാവികമായ മരണം സംഭവിക്കുകയും ചെയ്തു. ഇത്രയും കാലം എന്റെ ചികിത്സയിൽ തന്നെയായിരുന്നു . (അച്ഛനെയും ഭൂരിഭാഗവും ഞാൻതന്നെയാണ് ചികില്സിചിരുന്നത് .)..ഇക്കഴിഞ്ഞ ഓണത്തിന് ചെന്നപ്പോൾ അമ്മ കൂടുതൽ ക്ഷീണിതയായിരുന്നു ..
നമ്മുടെ കുടുംബത്തെ കെട്ടിപടുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് അമ്മ തന്നെ ആയിരുന്നു . മടതുംപിടിയിലെ പ്രശസ്ത ജ്യോല്സനായിരുന്ന കൃഷ്ണപണിക്കരുടെ മകളും ജ്യോത്സൻ കാവുണ്ണിപണിക്കരുടെയും സ്ഥലത്തെ റേഷൻകട ഉടമസ്ഥൻ ബാലകൃഷ്ണപണിക്കരുടെയും പെങ്ങളായിട്ടും , അതിന്റെ മഹിമ പറഞ്ഞിരിക്കാതെ ,കൃഷിപ്പണി ചെയ്ത് ഞങ്ങളെ വളര്ത്തി ,സ്വത്ത് ഉണ്ടാക്കി .അച്ഛൻ കമ്പനിജോലി ചെയ്ത് ഒപ്പമുണ്ടായിരുന്നു ..മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ആ മഹാല്മാക്കൾക്ക് നിത്യ ശാന്തി നേരുന്നു .
No comments:
Post a Comment